View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെണ്ണേ നീയെന്‍ ...

ചിത്രംഉമാനിലയം (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം, ഉണ്ണി മേനോന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: രാജഗോപാല്‍

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പെണ്ണേ നീയെൻ നെഞ്ചുരുക്കി
മാല തീർക്കാൻ വന്നതോ
കണ്ണേ നീയെൻ കണ്ണടർത്തി
മാറിൽ ചൂടാൻ വന്നതോ
ഇതാണോ വിലോലേ
നീയരുളും നീതികൾ
ഇതാണോ കുമാരീ
നിന്നലിവിൻ രീതികൾ
പൊന്നേ നീയെൻ ആശനുള്ളി
മാല കോർക്കാൻ വന്നതോ
കണ്ണേ എന്നിൽ കണ്ണുടക്കി
പാട്ടിലാക്കാൻ വന്നതോ
ഇതാണോ ചങ്ങാതീ നീയരുളും നീതികൾ
ഇതാണോ കുമാരാ നിന്നലിവിൻ രീതികൾ
ആ,,ആ‍....ആ‍..
ലലലലാ ലലലലാ,,,
ഇതാണോ വിലോലേ
നീയരുളും
ഇതാണോ കുമാരീ നിന്നലിവിൻ രീതികൾ
ഇതാണോ ചങ്ങാതീ
(പെണ്ണേ നീയെൻ നെഞ്ചുരുക്കി)
ആ,,ആ‍....ആ‍..
ലലലലാ ലലലലാ,,,

ചുമ്മാതെന്റെ ജീവിതം പൊടിയിൽ വീഴ്ത്തല്ലേ
അയ്യോ എന്റെ മാനസം തീയിലാക്കല്ലേ
തെളിഞ്ഞാൽ മേടമാസം നീ
നടന്നാൽ രാജഹംസം നീ
എനിക്കും ഇന്നു മാറ്റങ്ങൾ
ചതിക്കും പിന്നെ യോഗ്യന്മാർ
അടുത്തു വന്നാലും ശരിക്കു കേട്ടാലും
ജീവനാദങ്ങൾ (അടുത്തു)

പൊന്നേ നീയെൻ ആശനുള്ളി
മാല കോർക്കാൻ വന്നതോ
കണ്ണേ നീയെൻ കണ്ണടർത്തി
മാറിൽ ചൂടാൻ വന്നതോ

മധുരം എത്ര മധുരം ഉള്ളം തരളിതമാക്കും പ്രേമമേ
മധുരം എത്ര മധുരം
കല്ലു കാഞ്ചനമാക്കും രാഗമേ
അറിയാതെ വിടരും നീ
നിറയാതെ നിറയും നീ
മലരിടും ചിരികളിൽ കുളിരിടുംമൊഴികളിൽ
യൌവ്വനം മുങ്ങുമ്പോൾ
തെളിഞ്ഞാൽ മേടമാസം നീ
നടന്നാൽ രാജഹംസം നീ
എനിക്കും ഇന്നു മാറ്റങ്ങൾ
ചതിക്കും പിന്നെ യോഗ്യന്മാർ
അടുത്തു വന്നാലും ശരിക്കു കേട്ടാലും
ജീവനാദങ്ങൾ (അടുത്തു)
ആ‍..ആ‍..ആ‍
(പെണ്ണേ നീയെൻ നെഞ്ചുരുക്കി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൊട്ടുനോക്കിയാൽ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
മധുമഴപൊഴിയും (സായൂജ്യപീയൂഷ)
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
രാധേ നിന്റെ കൃഷ്ണൻ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം