View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ദാരങ്ങളെല്ലാം ...

ചിത്രംധീം തരികിട തോം (1986)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, അരുന്ധതി

വരികള്‍

Added by madhavabhadran on December 26, 2011

(പു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ (2)
(‌സ്ത്രീ) രംഗതരംഗം ശ്രീരംഗം നിന്‍മണിമാറില്‍ പടരുന്നു
വള്ളികള്‍ വീശി കുളിര്‍ പൂശി ഞാനിന്നും
(രംഗതരംഗം)
പു) നീയിന്നെന്റെയുള്ളിന്നുള്ളിലാദ്യം പൂത്ത സങ്കല്‍പ്പം

(‍‍‍‍‍ഡു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ

(പു) പൂ ചൂടുന്ന പൊന്നിന്‍ പാട്ടു് ഞാന്‍ പാടുന്നുവോ (2)
(സ്ത്രീ) മംഗളവര്‍ണ്ണം രവിവര്‍ണ്ണം നിന്‍ വിരിമാറില്‍ പടരുന്നു
മംഗളഗന്ധം മധുഗന്ധം ചോരുന്നു
(പു) കാലം നെയ്ത രാഗം പൂത്ത സാരം നിന്റെ സംഗീതം

(‍‍‍‍‍ഡു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ

(പു) ഈ വര്‍ണ്ണങ്ങളെല്ലാം ചേര്‍ന്നു വാനില്‍ പൂക്കുമോ (2)
(സ്ത്രീ) ഈ മണിനീലം മയില്‍നീലം നമ്മുടെയുള്ളില്‍ പൊഴിയുന്നു
മഴയുടെ താളം ഏകതാളം താലോലം
(പു) ഞാനീ വര്‍ണ്ണമേടയ്ക്കുള്ളിലേതോ സ്വപ്നസല്ലാപം

(‍‍‍‍‍ഡു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ

(പു) താളം തുള്ളുമീവര്‍ണ്ണങ്ങള്‍ നാദം തീര്‍ക്കുമോ (2)
(സ്ത്രീ) രാജിതവര്‍ണ്ണം കൊടിവര്‍ണ്ണം നമ്മുടെ പിറകെ മറയുന്നു
ജനയുടെ തന്ത്രം ഋതുമന്ത്രം താരാട്ടായു്
(പു) നീയീപച്ച തേടിത്തേടിയെന്‍ മുന്നില്‍ വന്നു പൂക്കുന്നു

(‍‍‍‍‍ഡു) മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബാലേ [ഇൻട്രൊഡക്ഷൻ])
ആലാപനം : നെടുമുടി വേണു   |   രചന : നെടുമുടി വേണു   |   സംഗീതം : നെടുമുടി വേണു
പാഞ്ചാലി വസ്ത്രാക്ഷേപം (ബാലെ)
ആലാപനം : നെടുമുടി വേണു   |   രചന : നെടുമുടി വേണു   |   സംഗീതം : നെടുമുടി വേണു
വിഭീഷണന്‍ [ബാലെ]
ആലാപനം : നെടുമുടി വേണു   |   രചന : നെടുമുടി വേണു   |   സംഗീതം : നെടുമുടി വേണു
കിളിയെ കിളിയെ
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നാനാം കുന്നില്‍
ആലാപനം : എം ജി ശ്രീകുമാർ, പ്രദീപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍