View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിലങ്കേ ...

ചിത്രംഒരു സുമംഗലിയുടെ കഥ (1984)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനപി ഭാസ്കരൻ
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ
തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം
(ചിലങ്കേ..)

രാജനന്ദന നൃത്തവേദിയിൽ
രാസകേളികൾ തുടങ്ങി
പ്രാണനാഥന്റെ വേണുഗാനം
ജീവനിലിന്നു തുളുമ്പി
രജനി നീലരജനി ആദ്യരജനി വന്നു പോയ്‌
ലഹരി നൃത്തലഹരി പാദമറിയാതാടിപ്പോയ്‌
ഹൃദയത്തിൽ പാനപാത്രം പകരുന്ന നവമധു
(ചിലങ്കേ...)

ശ്യാമസുന്ദര വാനവീഥിയിൽ
മേഘമാലകൾ നിരന്നൂ
പ്രേമഗോപുര രാധയായ്‌ ഞാനെന്റെ
നൂപുരമണിഞ്ഞൂ
അരികിൽ എന്റെ ദേവൻ
ആത്മമുരളീഗായകൻ
ഉണർന്നൂ മാറിൽ ചേർന്നു തമ്മിൽ
പുണർന്നൂ രാഗലയം
ഇരുനദികൾ ഒന്നു ചേർന്നൊഴുകീടും സംഗമം
(ചിലങ്കേ...)


----------------------------------

Added by devi pillai on December 2, 2010

chilanke chirikkoo pottichirikkoo
thelinju deepamaala uyarnnu veenaaravam

raajanandana nrithavediyil raasakelikal thudangi
praananaadhante venugaanam jeevanilinnu thulumbi
rajani neelarajani aadyarajani vannupoy
lahari nrithalahari paadamariyaathaadippoy
hridayathil paanapaathram pakarunna navamadhu

shyaamasundara vaanaveedhiyil
meghamaalakal nirannu
premagopura radhayaay njanente
noopuramaninju
arikil ente devan aathmamuralee gaayakan
unarnnoo maarichernnu thammmil punarnnu raagalayam
irunadikal onnu chernnozhukidum sangamam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മൈ ഡാര്‍ലിംഗ്‌
ആലാപനം : കോറസ്‌, ഉഷാ ഉതുപ്പ്‌   |   രചന : ഉഷാ ഉതുപ്പ്‌   |   സംഗീതം : ഉഷാ ഉതുപ്പ്‌
കൈയൊന്നു
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
മാനത്തിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം