മിനിസ്കർട്ട്കാരി ...
| ചിത്രം | നിവേദ്യം (1978) |
| ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
| ഗാനരചന | യൂസഫലി കേച്ചേരി |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
| Lyrics submitted by: Jayalakshmi Ravindranath Miniskirtkaaree midumidukkee ninte minungunna meniyil njaan nakhachithramezhuthumbol naanamo madhurikkum vedanayo (miniskirtkaaree.......) kambikal murukkiya maniveenayaanu nee thottaaluthirum raagam anuraagam kuppiyilothukkiya thenthulliyaanu nee nukarnnaal unarum lahari premalahari (miniskirtkaaree....) chendukal vidarthunna madhumaasamaanu nee thottaal kulirum deham en deham manmadhan thodukkunna sumasharamaanu nee kondaal pilarum hrudayam ente hrudayam (miniskirtkaaree.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മിനിസ്കർട്ട്കാരീ മിടുമിടുക്കീ നിന്റെ മിനുങ്ങുന്ന മേനിയിൽ ഞാൻ നഖചിത്രമെഴുതുമ്പോൾ നാണമോ മധുരിക്കും വേദനയോ (മിനിസ്കർട്ട്കാരീ.......) കമ്പികൾ മുറുക്കിയ മണിവീണയാണു നീ തൊട്ടാലുതിരും രാഗം അനുരാഗം കുപ്പിയിലൊതുക്കിയ തേൻതുള്ളിയാണു നീ നുകർന്നാൽ ഉണരും ലഹരി പ്രേമലഹരി (മിനിസ്കർട്ട്കാരീ....) ചെണ്ടുകൾ വിടർത്തുന്ന മധുമാസമാണു നീ തൊട്ടാൽ കുളിരും ദേഹം എൻ ദേഹം മന്മഥൻ തൊടുക്കുന്ന സുമശരമാണു നീ കൊണ്ടാൽ പിളരും ഹൃദയം എന്റെ ഹൃദയം (മിനിസ്കർട്ട്കാരീ.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാദസരം അണിയുന്ന
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : ജി ദേവരാജൻ
- കവിളത്തെനിക്കൊരു
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ജി ദേവരാജൻ
- അമ്മതൻ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ