ഒന്നാം തെരുവിൽ ...
| ചിത്രം | ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (1975) |
| ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
| ഗാനരചന | വയലാര്‍ |
| സംഗീതം | എം എസ് വിശ്വനാഥന് |
| ആലാപനം | എല്‍ ആര് ഈശ്വരി |
വരികള്‍
| Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010 ഒന്നാം തെരുവിൽ ഒരു പൂത്തെരുവിൽ ഒമ്പതു നിലയുള്ള കൊട്ടാരം ഒമ്പതു നിലയുള്ള കൊട്ടാരത്തിലൊ- രെൺപതു വയസ്സുള്ള രാജാവ് (ഒന്നാം തെരുവിൽ..) വെറ്റില തേച്ചു കൊടുക്കാനും വെള്ളിച്ചെല്ലമെടുക്കാനും രാത്രിയിൽ കൂട്ടു കിടക്കാനും രാജാവിനായിരം വെപ്പാട്ടിമാർ മക്കൾക്ക് പുത്തരിയുണ്ണാനും വൈക്കത്തു സദ്യ നടത്താനും രാജ്ഞിമാർക്കത്താഴമുണ്ണാനും രാജാവിനായിരം നെല്ലറകൾ രാജാവേ നേതാവേ രാജി വെച്ചൊഴിയുമോ ഒഴിപ്പിക്കണോ ഞങ്ങൾ ഒഴിപ്പിക്കണോ (ഒന്നാം തെരുവിൽ..) രത്നക്കൊടി വെച്ച തേരേറി രാജാവീവഴി വന്നപ്പോൾ പിച്ചക്കു പിഞ്ചു കൈ നീട്ടീ ഞാൻ പേടിച്ചു തെരുവിലൊതുങ്ങീ ഞാൻ രാജ്ഞിക്കു പൂത്താലി തീർക്കാനോ രാജകിരീടത്തിൽ ചാർത്താനോ എൻ കൈയ്യിലിരുന്നൊരു തങ്കപ്പണം തമ്പുരാൻ തട്ടിപ്പറിച്ചെടുത്തൂ രാജാവേ നേതാവേ രാജി വെച്ചൊഴിയുമോ ഒഴിപ്പിക്കണോ ഞങ്ങൾ ഒഴിപ്പിക്കണോ (ഒന്നാം തെരുവിൽ..) ---------------------------------- Added by devi pillai on November 20, 2010 onnaam theruvil pootheruvil onpathu nilayulla kottaaram onpathu nilayulla kottaarathilo- renpathu vayassulla raajaavu vettila thechukodukkaanum vellichellamedukkaanum raathriyil koottukidakkaanum raajaavinaayiram veppaattimaar makkalkku puthariyunnaanum vaikkathu sadyanadathaanum raajnimaarkkathaazhamunnaanum raajaavinaayiram nellarakal raajivechozhiyumo ozhippikkano njangal ozhippikkano rathnakkodi vecha thereri raajaaveevazhi vannappol pichakku pinchu kai neetti njan pedichu theruvilothungee njan raajnikku poothaali theerkkaano raajakireedathil chaarthaano en kayyilirunnoru thankappanam thamburaan thattipparicheduthu raajaave nethaave raajivechozhiyumo ozhippikkano njangal ozhippikkano |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുടവേണോ കുട
- ആലാപനം : കുമരകം രാജപ്പന്, പട്ടണക്കാട് പുരുഷോത്തമന്, ലളിത രാജപ്പൻ | രചന : വയലാര്‍ | സംഗീതം : കുമരകം രാജപ്പന്
- സ്വർണ്ണമുളകൾ
- ആലാപനം : എം എസ് വിശ്വനാഥന് | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്
- ലൌലി ലില്ലി
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്
- ചഞ്ചലിത
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്
- മനസ്സൊരു സ്വപ്നഖനി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്
- പാഞ്ചജന്യം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്