View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടൊരുനാളീ പട്ടണനടുവില്‍ ...

ചിത്രംപോസ്റ്റ്മാനെ കാണ്മാനില്ല (1972)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Sreedevi Pillai

pandoru naalee pattananaduvil
paathiraneram sooryanudichu!
pattaappakalu mahaanmaaraayi
chutti nadannavar kannumizhichu!

sanmaarggathin kulapathimaaraam
thampraakkanmar njetti virachu
avaratheruvile vesyappurakal
kkarikil kandu janangal chirichu!

kadalil ninnu valichu kayattiya
kallapponnin chaakkukalode
kavalayilethiya kolakombanmaar
kaarilirunnu viyarthukulichu!

raashtreeyakkaar,kavikal,saahi
thyaachaaryanmaar naethaakkanmaar
madyaniroadhanasamghadanakkaar
viplavakaarikalennivarokke

pattkkadayude muttathekku ka-
mazhthiyozhukkiya laharippuzhayil
kaaviyuduthoru geethayajna-
kkaaran pattaru mungi marichu!
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പണ്ടൊരുനാളീ പട്ടണനടുവില്‍
പാതിരനേരം സൂര്യനുദിച്ചു
പട്ടാപ്പകലുമഹാന്മാരായി
ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു

സന്മാര്‍ഗ്ഗത്തിന്‍ കുലപതിമാരാം
തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു
അവരെത്തെരുവിലെ വേശ്യപ്പുരകള്‍-
ക്കരികില്‍ക്കണ്ടു ജനങ്ങള്‍ ചിരിച്ചു

കടലില്‍ നിന്നുവലിച്ചുകയറ്റിയ
കള്ളപ്പൊന്നിന്‍ ചാക്കുകളോടെ
കവലയിലെത്തിയ കൊലകൊമ്പന്മാര്‍
കാറിലിരുന്നു വിയര്‍ത്തുകുളിച്ചു

രാഷ്ട്രീയക്കാര്‍ കവികള്‍ സാഹി-
ത്യാചാര്യന്മാര്‍ നേതാക്കന്മാര്‍
മദ്യനിരോധന സംഘടനക്കാര്‍
വിപ്ലവകാരികളെന്നിവരൊക്കെ

പട്ടക്കടയുടെ മുറ്റത്തേക്കുക-
മഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയില്‍
കാവിയുടുത്തൊരു ഗീതായജ്ഞ-
ക്കാരന്‍ പട്ടരു മുങ്ങിമരിച്ചു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെയ് രാജാ വെയ്
ആലാപനം :   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാലം കൺകേളി പുഷ്പങ്ങൾ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹിപ്പികളുടെ നഗരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കൈതപ്പഴം
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഈശ്വരൻ ഹിന്ദുവല്ല
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഏനൊരു സ്വപ്നം
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ