View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടു വാഴുക ...

ചിത്രംകായംകുളം കൊച്ചുണ്ണി (2018)
ചലച്ചിത്ര സംവിധാനംറോഷന്‍ ആന്‍ഡ്രൂസ്
ഗാനരചനഷോബിൻ കണ്ണങ്ങാട്ട്
സംഗീതംഗോപി സുന്ദര്‍
ആലാപനംഅരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

നാട് വാഴുക നഗരം വാഴുക
വീട് വാഴുക വിരുതം വാഴുക
കാട് വാഴുക കണ്ടം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
ഇല്ലം നിറയുക വല്ലം നിറയുക
മണ്ണ് വാഴുക മരവും വാഴുക
വെള്ളം വാഴുക വായുവും വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
നാട് വാഴുക നഗരം വാഴുക
വീട് വാഴുക വിരുതം വാഴുക
കാട് വാഴുക കണ്ടം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
ഇല്ലം നിറയുക വല്ലം നിറയുക
മണ്ണ് വാഴുക മരവും വാഴുക
വെള്ളം വാഴുക വായുവും വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
കല്ല് വാഴുക പുല്ലും വാഴുക
പൂവ് വാഴുക മണവും വാഴുക
പാട്ട് വാഴുക ഈണം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
അരങ്ങ് വാഴുക പന്തല് വാഴുക
നാടൊരുങ്ങാൻ പൊലിയുക പൊലിയുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
നാട് വാഴുക നഗരം വാഴുക...
വാങ്ങി വജ്രാങ്കിയിൽ വീശി...
കണ്ണടക്കി... കടകം വെട്ടി...
നില മാറി... കുതിച്ചുയർന്ന്...
ഓതിരം വെട്ടി...
സങ്കൽപം കൊണ്ട്... ചക്രാധാരം വീശി...
പാളിയെടുത്ത് അരിവാള് വെട്ടി...
പൊങ്ങിത്താണു പറ്റി...
വലിഞ്ഞ് കേറി... മാറ് നോക്കിക്കുത്തി...
വലമടി പൂക്കേറ്റുവിലങ്ങി...
ഇടവടിമാറിൻ കുഴിയിൽ കുത്തി...
ഇടത്ത് മാറി തടം കെട്ടി...
ഇടത്തുകേറി വിദൂരസ്നായി മർമ്മത്തിൽ...
പുക്കുമനക്കോലിൽ... ചേർന്നു തിരിഞ്ഞു നീട്ടി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊച്ചുണ്ണി വാഴുക
ആലാപനം : അരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ , കൃഷ്ണ അജിത്   |   രചന : പരമ്പരാഗതം   |   സംഗീതം : ഗോപി സുന്ദര്‍
നൃത്തഗീതികളെന്നും
ആലാപനം : പുഷ്പവതി   |   രചന : ഷോബിൻ കണ്ണങ്ങാട്ട്   |   സംഗീതം : ഗോപി സുന്ദര്‍
ഝണഝണ നാദം
ആലാപനം : ഗോപി സുന്ദര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
കളരിയഴകും ചുവടിനഴകും
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : ഷോബിൻ കണ്ണങ്ങാട്ട്   |   സംഗീതം : ഗോപി സുന്ദര്‍