View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാവയ്ക്കു ഭൂമിയിൽ ...

ചിത്രംപാ.വ പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും (2016)
ചലച്ചിത്ര സംവിധാനംസൂരജു് ടോം
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംആനന്ദ് മധുസൂദനന്‍
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Jayan Kuruvath

വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത്

പാവയ്‌ക്ക് ഭൂമിയിലെന്നും ബാല്യം...
പാപ്പാനും വർക്കിക്കും രണ്ടാം ബാല്യം...
പള്ളിമണികളെ കുടകളെ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ...
ആ.... പാവയ്‌ക്ക് ഭൂമിയിലെന്നും ബാല്യം...
പാപ്പാനും വർക്കിക്കും രണ്ടാം ബാല്യം...
പള്ളിമണികളെ കുടകളെ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ...

നിക്കറിട്ടോടി നടന്ന കാലം...
നിക്കറിട്ടോടി നടന്ന കാലം...
ഒപ്പത്തിനൊപ്പം വളർന്ന കാലം...
ശീലക്കുടയുടെ കാലും പിടിയും പോൽ
തമ്മിലിണങ്ങിക്കഴിഞ്ഞ കാലം...
അങ്ങനെ പോയൊരു കാലത്തവരൊരാ
കിങ്ങിണി പാവയെ കണ്ടുമുട്ടി...
ഒരു സുന്ദരിപ്പാവയെ കണ്ടുമുട്ടി...

ആ.... പാവയ്‌ക്ക് ഭൂമിയിലെന്നും ബാല്യം...
പാപ്പാനും വർക്കിക്കും രണ്ടാം ബാല്യം...
പള്ളിമണികളെ കുടകളെ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ...

ആ... കൊച്ചു മുറി ബീഡി കത്തും കാലം...
കൊച്ചു മുറി ബീഡി കത്തും കാലം...
കുറ്റിപ്പൊടിമീശ വച്ച കാലം...
ചക്കയും ഈച്ചയും പോലെ
രണ്ടാത്മാവും ഒട്ടിപ്പിടിച്ചു നടന്ന കാലം...
അങ്ങനെ പോയൊരു കാലത്തവരൊരാ
മാലാഖപ്പാവയെ കണ്ണു വച്ചൂ...
അവർ രണ്ടാളും പാവയ്‌ക്ക് പൂതി വച്ചൂ...

പാവയ്‌ക്ക് ഭൂമിയിലെന്നും ബാല്യം...
പാപ്പാനും വർക്കിക്കും രണ്ടാം ബാല്യം...
പള്ളിമണികളെ... വെള്ളിക്കുടകളെ...
നിങ്ങൾക്കറിയാമോ... ഭൂതകാലം....
നിങ്ങൾക്കറിയാമോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നു ഞാൻ പോകും
ആലാപനം : മുരളി ഗോപി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ആനന്ദ് മധുസൂദനന്‍
കല്യാണം കല്യാണം
ആലാപനം : മിന്‍മിനി, നിതിൻ പി കെ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ആനന്ദ് മധുസൂദനന്‍
പൊടിമീശ മുളയ്ക്കണ കാലം
ആലാപനം : പി ജയചന്ദ്രൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ആനന്ദ് മധുസൂദനന്‍
ദേ ഇതെന്നതാ
ആലാപനം : സ്വർണ്ണ വിനയൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ആനന്ദ് മധുസൂദനന്‍
വിണ്ണിൽ തെളിയും
ആലാപനം : വിജയ്‌ യേശുദാസ്‌, അപർണ്ണ ബാലമുരളി   |   രചന : സുകു ദാമോദർ   |   സംഗീതം : ആനന്ദ് മധുസൂദനന്‍