മദനപ്പൂവനം വിട്ടു ...
| ചിത്രം | മൂടുപടം (1963) |
| ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | കോറസ്, ശാന്ത പി നായര്‍ |
വരികള്‍
| Lyrics submitted by: Sreedevi Pillai madanappoovanam vittu manavaalan vannu manimachilolichallo manavaattippennu chandrika poloru sundariyaane munthiri viriyum punchiriyaane anthivilakkin ponthiriyaane mazhavillu palavattam mizhikkullil thelinju kadali thai vaazhakkoompu kavilathu kavilathu virinju kannethaathulloru doorathu oru ponnin kinaavinteyorathu ethaatha kompathu koodonnu koottuvaan enthinu mohichu thathamme thathamma chirakotha vettila venam kasthoori manamotha kalippaakku venam rankulla painkilikal kai kottippaadenam mohathin poonthen kudichaalo paaril daaham shamikkilla thathamme poothi than poochedi mannil palappozhum poothu thalirkkilla thathamme (Madanappoovanam..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മദനപ്പൂവനം വിട്ടു മണവാളന് വന്ന് മണിമച്ചിലൊളിച്ചല്ലോ മണവാട്ടിപ്പെണ്ണ് ചന്ദ്രികപോലൊരു സുന്ദരിയാണെ മുന്തിരിവിരിയും പുഞ്ചിരിയാണെ അന്തിവിളക്കിന്‍ പൊന്‍തിരിയാണെ മഴവില്ലു പലവട്ടം മിഴിക്കുള്ളില്‍ തെളിഞ്ഞ് കദളിത്തൈവാഴക്കൂമ്പ് കവിളത്ത് വിരിഞ്ഞ് കണ്ണെത്താതുള്ളൊരു ദൂരത്ത് - ഒരു പൊന്നിന്കിനാവിന്റെയോരത്ത് എത്താത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാന്‍ എന്തിനു മോഹിച്ചു തത്തമ്മേ തത്തമ്മച്ചിറകൊത്ത വെറ്റിലവേണം കസ്തൂരിമണമൊത്ത കളിപ്പാക്കു വേണം റങ്കുള്ളപൈങ്കിളികള്‍ കൈകൊട്ടിപ്പാടേണം മോഹത്തിന് പൂന്തേന്‍ കുടിച്ചാലോ - പാരില്‍ ദാഹം ശമിക്കില്ല തത്തമ്മേ പൂതിതന്‍ പൂച്ചെടി മണ്ണില്‍ പലപ്പോഴും പൂത്തുതളിര്‍ക്കില്ല തത്തമ്മേ (മദനപ്പൂവനം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വട്ടന്‍ വിളഞ്ഞിട്ടും
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- സീതാപഹരണം (ബിറ്റ്)
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മൈലാഞ്ചിത്തോപ്പില്‍
- ആലാപനം : എംഎസ് ബാബുരാജ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- എന്തൊരു തൊന്തരവ്
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പണ്ടെന്റെ മുറ്റത്തു
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇതാണു ഭാരത ധരണി
- ആലാപനം : കോറസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അയലത്തെ സുന്ദരി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തളിരിട്ട കിനാക്കള്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മാനത്തുള്ളൊരു
- ആലാപനം : കോറസ്, ലത രാജു, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വെണ്ണിലാവുദിച്ചപ്പോള്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്