View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനെന്നറിയില്ല ...

ചിത്രംമൈ ബോസ് (2012)
ചലച്ചിത്ര സംവിധാനംജിത്തു ജോസഫ്
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

വരികൾ ചേർത്തത്: മധു മോഹനൻ പിള്ള

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെയെനിക്കിഷ്ടമായി
ഇഷ്ടമായി.......
എന്നാണെന്നറിയില്ല എവിടെയാണെന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കി
നീ ……സ്വന്തമാക്കി

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെയെനിക്കിഷ്ടമായി

ഇലകൾ പൊഴിയുമശിശിര സന്ധ്യകളും
ഇന്നെന്റെ സ്വപ്നങ്ങളിൽ വസന്തമായി
ഇതുവരെയില്ലാത്തൊരഭിനിവേശം
ഇന്നെൻറെ ചിന്തകളിൽ നീന്നുണർത്തി
നീയെൻറെ പ്രിയസഖീ പോകരുതേ
ഒരുനാളും എന്നിൽ നിന്നകലരുതേ

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെയെനിക്കിഷ്ടമായി
ഇഷ്ടമായി.......

മിഴികളിൽ ഈറനായ് നിറയുമെൻ മൗനവും
വാചാലമായിന്നു മാറി
അഞ്ചിതമാക്കിയെൻ അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണർത്തി
(സുരഭിലമാക്കിയെൻ അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണർത്തി )
നീയെൻറെ പ്രിയസഖീ പോകരുതേ
ഒരുനാളും എന്നിൽ നിന്നകലരുതേ

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പൊഴോ നിന്നെയെനിക്കിഷ്ടമായി
എന്നാണെന്നറിയില്ല എവിടെയാണെന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കി
നീ സ്വന്തമാക്കി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിനെന്നറിയില്ല
ആലാപനം : മഞ്ജരി   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഫ്രീഡം കാ സൊനയ
ആലാപനം : നേഹ വേണുഗോപാല്‍ , നവരാജ് ഹന്‍സ്   |   രചന : കുമാര്‍   |   സംഗീതം : സിജോ ജോണ്‍
കുട്ടനാടന്‍ പുഞ്ച നീളെ
ആലാപനം : രാഹുല്‍ നമ്പ്യാര്‍, റിമി ടോമി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സിജോ ജോണ്‍
സൂര്യനെ കൈതൊടാന്‍
ആലാപനം : കാര്‍ത്തിക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സിജോ ജോണ്‍
എന്തിനെന്നറിയില്ല
ആലാപനം : പി ജയചന്ദ്രൻ, മഞ്ജരി   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഉണരെടീ നീ
ആലാപനം : സിജോ ജോണ്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സിജോ ജോണ്‍