ഇനിയാരെ തിരയുന്നു ...
| ചിത്രം | നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (1963) |
| ചലച്ചിത്ര സംവിധാനം | എന്‍ എന്‍ പിഷാരടി |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | എംഎസ് ബാബുരാജ് |
| ആലാപനം | പി ലീല |
വരികള്‍
| Lyrics submitted by: Sreedevi Pillai iniyaare thirayunnu kuruvikkunje? irulinte virimaaril inapoyi maranjallo iniyaare thirayunnu kuruvikkunje? varillini varillini vasanthathil nin munpil swararaaga sudha thookum hridayanaadhan innolam thanalthannna pranayathin malarvaadam idivettikkarinjallo cherukoodum thakarnnallo iniyaare... iniyorikkalum ninte manathaarin maanathil anuraagamaarivillu theliyillallo kinaavinte yamunayil kalithoni marinjallo karayilninniniyenthe karalpottikkarayunnu iniyaare........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞെ ഇരുളിന്റെ വിരിമാറില്‍ ഇണപോയി മറഞ്ഞല്ലോ ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞേ? വരില്ലിനി വരില്ലിനി വസന്തത്തില്‍ നിന് മുന്പില് സ്വരരാഗസുധതൂകും ഹൃദയനാഥന് ഇന്നോളം തണല്‍തന്ന പ്രണയത്തിന് മലര്‍വനം ഇടിവെട്ടിക്കരിഞ്ഞല്ലോ ചെറുകൂടും തകര്‍ന്നല്ലോ ഇനിയാരെ......... ഇനിയൊരിക്കലും നിന്റെ മനതാരിന്‍ മാനത്തില്‍ അനുരാഗമാരിവില്ലു തെളിയില്ലല്ലൊ കിനാവിന്റെ യമുനയില്‍ കളിത്തോണി മറിഞ്ഞല്ലോ കരയില്നിന്നിനിയെന്തെ കരള്പൊട്ടിക്കരയുന്നു? ഇനിയാരെ.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പടിഞ്ഞാറേ മാനത്തുള്ള
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇതു മാത്രമിതുമാത്രം
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗനാടകത്തിന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മാമലകള്‍ക്കപ്പുറത്ത്
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കന്യാതനയാ
- ആലാപനം : പി ലീല, പുനിത | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മൈ തോ ഘുംഗുരു
- ആലാപനം : എസ് ജാനകി | രചന : മീര ഭജന്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഭാരതമേദിനി പോറ്റിവളര്‍ത്തിയ
- ആലാപനം : എംഎസ് ബാബുരാജ്, എം ബി ശ്രീനിവാസന് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്