View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളകളം പാടും കിളി ...

ചിത്രംഒരു പഞ്ചതന്ത്രം കഥ (1997)
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരാജാമണി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കളകളം പാടുംകിളി
കതിരുകൾ കൊത്തിക്കൊഞ്ചി
പച്ചിലക്കാടും തേടി പാറിയകന്നോ
കാത്തിരിക്കും പെൺകിളിക്കും
കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും
ഓണം വന്നു വീണ്ടും രാവിൽ
ആകാശത്തമ്പിളി പൊങ്ങിയല്ലോ ...
(കളകളം പാടുംകിളി...)

കാലം പൂക്കാലം പുതുരാഗം പാടും പൂക്കാലം
താലം പൂത്താലം ആലോലം പാടും പൂക്കാലം ...

കാലം പൂക്കാലം പുതുരാഗം പാടും പൂക്കാലം
താലം പൂത്താലം ആലോലം പാടും പൂക്കാലം
തുടിക്കും മനസിലെന്റെ
മധുനുകരും നേരം
തുടിക്കും മനസിലെന്റെ
മധുനുകരും നേരം
നാടും വീടും കാടും മേടും മധുനുകരും പോലെ
(കളകളം പാടുംകിളി...)

രാഗം ശ്രീരാഗം നവ മോദം പൂക്കും ശ്രീരാഗം
നാദം മണിനാദം കുയിൽ പാടും പാട്ടിൻ സല്ലാപം ...

രാഗം ശ്രീരാഗം നവ മോദം പൂക്കും ശ്രീരാഗം
നാദം മണിനാദം കുയിൽ പാടും പാട്ടിൻ സല്ലാപം
പാടും പുഴയൊഴുകും കുളിർ ചൊരിയും പൂങ്കാറ്റ്
പാടും പുഴയൊഴുകും കുളിർ ചൊരിയും പൂങ്കാറ്റ്
രാഗം മേളം താളം പെയ്യും
മഴമുകിലേ വായോ ...
(കളകളം പാടുംകിളി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെല്ലം ചെല്ലം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌, സുനില്‍ വിശ്വചൈതന്യ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
പ്രിയമായ്‌
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
ആറ്റില്‍ ആനച്ചന്തം
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : രവീന്ദ്രന്‍
സ്വപ്നലോകത്തെ ബാലഭാസ്കരന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : രവീന്ദ്രന്‍
തളിരിടും പൂംചിറകുമായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
കള്ളു കുടിക്കാൻ മോഹം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി