താഴമ്പൂ ...
| ചിത്രം | വസുധ (1992) |
| ചലച്ചിത്ര സംവിധാനം | യു വി ബാബു |
| ഗാനരചന | എസ് രമേശന്‍ നായര്‍ |
| സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
| ആലാപനം | കെ എസ് ചിത്ര, എം ജയചന്ദ്രന്‍ |
വരികള്‍
| Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ലല ലാല്ലലല ലലലാ ..ലല ലാല്ലലല ലലല ലല ലാല്ലലല ലലലാ ..ലല ലാല്ലലല ലലല ലലലാലല ലാ ലലലാലല ലാ താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ പൂനിലാവറിയാതെ രാക്കിളി പറയാതെ പുതുമഞ്ഞു പെയ്തതു നേരാണോ പുളകങ്ങൾ നെയ്തതു നീയാണോ.. ഓ.. കണ്ണിൽക്കണ്ണിൽ നോക്കി കാണാത്ത വരികൾ എണ്ണിയെണ്ണിപ്പാടാൻ ഈ രാവു മതിയോ കണ്ണിൽക്കണ്ണിൽ നോക്കി കാണാത്ത വരികൾ എണ്ണിയെണ്ണിപ്പാടാൻ ഈ രാവു മതിയോ താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ പോയ ജന്മമാണോ ഹൃദയമുരളി ഗീതകാവ്യമാണോ ചിറകു കുടയും രാഗഭാവമാണോ ഇണയിലലിയും ജീവദാഹമാണോ തുഴഞ്ഞിടുന്നൂ മനസ്സിൽ സ്വയംവരപ്പൂന്തോണി പണ്ടുപണ്ടേ നെഞ്ചിൽ താരമ്പനെഴുതും ശൃംഗാരത്തിൻ ശീലിൽ ഞാനിന്നു പാടാം അഞ്ജാതമേതു ദാഹമെന്റെയുള്ളിൻ ഉണരുന്നു ആദ്യരാവിൽ ആത്മഹർഷമണിയാൻ കണ്ണിൽക്കണ്ണിൽ നോക്കി കാണാത്ത വരികൾ എണ്ണിയെണ്ണി പാടാനീരാവു മതിയോ താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ പൂർവ്വപുണ്ണ്യമാണോ ചൊടിയിലുതിരും സ്നേഹമന്ത്രമാണോ മിഴികളിടയും ശ്യാമസന്ധ്യയാണോ നിശകളറിയും പ്രേമമുദ്രയാണോ ഉണർത്തുപാട്ടായ് വീണ്ടും തുടിച്ചതിന്നെൻ നെഞ്ചിൽ എന്തിനിന്നും നമ്മൾ തേടുന്നു വീണ്ടും സന്ധ്യയുമീ രാവും ഒന്നാകും പോലെ നീരാടിയേതു മോഹമെന്നിൽ നിന്നിലണയുന്നു ഈ നിലാവിൽ ഓർമ്മകൊണ്ടു പൊതിയാൻ കണ്ണിൽക്കണ്ണിൽ നോക്കി കാണാത്ത വരികൾ എണ്ണിയെണ്ണി പാടാൻ ഈ രാവു മതിയോ താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വസുധേ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- അലക്കൊഴിഞ്ഞ നേരമുണ്ടോ
- ആലാപനം : എം ജയചന്ദ്രന്‍, രഞ്ജിനി മേനോന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- പദ്‌മനാഭ പാഹി
- ആലാപനം : കെ എസ് ചിത്ര | രചന : | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- വൃന്ദാവന ഗീതം
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്