View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയവും [D] [ഹേ ഹെവെൻലി സ്റ്റാർ] ...

ചിത്രംനോട്ട്‌ബുക്ക് (2006)
ചലച്ചിത്ര സംവിധാനംറോഷന്‍ ആന്‍ഡ്രൂസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംമെജോ ജോസഫ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, വിനീത്‌ ശ്രീനിവാസന്‍

വരികള്‍

Added by ജിജ സുബ്രഹ്മണ്യൻ on July 4, 2010
 
ഹേയ് ഹെവൻലിസ്റ്റാർ
ലവ് യൂ മോർ ആൻഡ് മോർ
യൂ ആര്‍ ദ വൺ അക്വേറിയസ്
ഹൂ മേക്ക് മൈ ഡ്രീം കം ട്രൂ.....

ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും..
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും
ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്
പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകള്‍ തരളമായ് പ്രണയമോ..കളഭമായ്..
ഒളിക്കുന്നുവെന്നാല്‍പോലും ഉദിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ (2)

ഇളമഞ്ഞില്‍ ഈറനാം ആലിന്റെചില്ലയില്‍
കിളികളൊരുപോലെ പാടി
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ..
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
അരികിലായ് വന്നുചേരാ‍ന്‍ കൊതിയും
അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ
നീയെന്റേതാകാനല്ലേ താളം തുള്ളുന്നു...
ധും തനക്കും മനംതുടിക്കും ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും
ഹൃദയവും....നിമിഷമായ്..

കളിയൂഞ്ഞാലാടിയോ..കാറ്റിന്റെ കൈകളില്‍
അവനുമായ് നിന്റെ നാണം
സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
ഇതളുരുമ്മുന്നപോലെ കവിളില്‍ ചിറകുരുമ്മുന്നപോലെ കനവിൽ
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെന്‍ മൗനം വിങ്ങുന്നു
(ഹൃദയവും ഹൃദയവും.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴയുടെ ചെറുമണി
ആലാപനം : അഫ്‌സല്‍, റിമി ടോമി, സായനോര ഫിലിപ്പ്, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മെജോ ജോസഫ്‌
ഇനിയും മൗനമോ [Version II]
ആലാപനം : മഞ്ജരി, സുദീപ് കുമാര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മെജോ ജോസഫ്‌
ഹൃദയവും [M] [ഹേ ഹെവെൻലി സ്റ്റാർ]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മെജോ ജോസഫ്‌
ഇനിയും മൗനമോ [Version I]
ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മെജോ ജോസഫ്‌
ആസ് വീ ആൾ നോ
ആലാപനം : ഡോണൻ, വിനീത, രമ്യ, സ്വപ്ന   |   രചന : അർജ്ജുൻ ശശി   |   സംഗീതം : മെജോ ജോസഫ്‌
ആസ് വീ ആൾ നോ (remix)
ആലാപനം : റിയ   |   രചന : അർജ്ജുൻ ശശി   |   സംഗീതം : മെജോ ജോസഫ്‌
ചങ്ങാതിക്കൂട്ടം വന്നു
ആലാപനം : അഫ്‌സല്‍, റിമി ടോമി, സായനോര ഫിലിപ്പ്, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മെജോ ജോസഫ്‌