കെ എ വാസുദേവന്‍
| ജനനം | 1942 |
| മരണം | 2016 മാര്‍ച്ച് 07 |
| സ്വദേശം | തൃശ്ശൂര്‍ |
| പ്രവര്‍ത്തനമേഖല | അഭിനയം (16) |
ഡബ്ബിംഗ് - 0 കഥാപാത്രങ്ങള്‍
തൃശ്ശൂര്‍ കൊച്ചുകടവ് കൈതത്തുഴിയില് കുടുംബാംഗമായ ശ്രീ കെ എ വാസുദേവന്‍ നാലപ്പതിറ്റാണ്ടു കാലം മലയാളസിനിമയില്‍ അഭിനേതാവായും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യന്, നസീര്‍, ബഹദൂര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രഗല്ഭര്ക്കൊപ്പം മുന്നൂറോളം സിനിമകളില്‍ വേഷമിട്ടു. ആയിരത്തോളം സിനിമകള്‍ക്കും ഒട്ടേറെ ടിവി പരമ്പരകള്‍ക്കും വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്.
ഭാര്യ എസ് വിജയലക്ഷ്മിയോടൊപ്പം ചെന്നൈ ചൂളൈമേട്ടില്‍ താമസിക്കവേ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ അന്തരിച്ചു.
കടപ്പാട്: മാതൃഭൂമി ദിനപ്പത്രം - മാര്‍ച്ച് 8, 2016
തയ്യാറാക്കിയത് : സുനീഷ് മേനോന്
സ്ഥിതിവിവരക്കണക്കുകള്‍
| വര്‍ഷം | അഭിനയം |
|---|---|
| 1968 | 3 |
| 1969 | 2 |
| 1970 | 3 |
| 1972 | 1 |
| 1973 | 3 |
| 1976 | 1 |
| 1977 | 2 |
| 1978 | 1 |